അനുമോഹൻ, അദിതി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന ജീൻ വാൽ ജീൻ ലണ്ടനിൽ ഉടൻ ചിത്രീകരണം ആരംഭിക്കും. അനുമോഹനും അദിതി രവിയും നായകനും നായികയുമായി ഒന്നിക്കുന്നത് ആദ്യമാണ്. ബിഗ് ബെൻ ക്രിയേഷൻസിന്റെ സഹകരണത്തോടെ ബ്രെയിൻ ടീം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ബിനോ അഗസ്റ്റ്യൻ രചന നിർവഹിക്കുന്നു. സമീർ ഹക്കാണ് ഛായാഗ്രഹണം. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം കൈലാസ് മേനോൻ, പ്രൊജക്ട് ഡിസൈനർ എൻ.എം. ബാദുഷ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൽദോ തോമസ്, ഫ്രാൻസിസ് തോമസ്, എഡിറ്റർ നിതീഷ് കെ.ടി ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ സത്യൻ കൊളങ്ങാട്, ഫിനാൻസ് കൺട്രോളർ സഞ്ജയ് പാൽ.