കാവൽ എന്ന തന്റെ ചിത്രത്തിലെ പുതിയ ഗായകനെ പരിചയപ്പെടുത്തി സുരേഷ് ഗോപി. സന്തോഷ് എന്ന നവാഗത ഗായകനാണ് കാവലിലെ 'കാർമേഘം മൂടുന്നു' എന്ന ഗാനം ആലപിച്ച് മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം. സുരേഷ് ഗോപി അവതാരകനായി എത്തിയ ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന സംഗീത എന്ന യുവതിയുടെ ഭർത്താവാണ് സന്തോഷ്. ശാരീരിക വെല്ലുവിളി നേരിടുന്ന സന്തോഷിന് സിനിമയിൽ പാടാൻ അവസരം നൽകാമെന്ന് സുരേഷ് ഗോപി വാക്ക് നൽകിയിരുന്നു. ആ ഉറപ്പാണ് കാവലിലൂടെ സാധിച്ച് നൽകിയത്. നിഥിൻ രൺജിപണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാവൽ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ, സാദ്ദിഖ്, ചാലിപാല, കിച്ചു ടെല്ലസ്, പത്മരാജ് രതീഷ്, മുത്തുമണി,റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, അഞ്ജലി നായർ എന്നിവരാണ് മറ്റു താരങ്ങൾ. നവംബർ 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |