പൊൻകുന്നം : കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റി, ബാർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പുഞ്ചവയൽ ചെറുവള്ളി ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ പട്ടിക വർഗ വിഭാഗങ്ങൾക്കായി സാമൂഹിക ആരോഗ്യ, നിയമ ക്യാമ്പ് നടത്തും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ.എം.ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും.രാവിലെ അലോപ്പതി, ആയുർവേദ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം എന്നിവ നടക്കും. പട്ടിക വർഗ വിഭാഗങ്ങളും തൊഴിലവസരവും എന്ന വിഷയത്തിൽ പി.എസ്.സി അംഗം പി.കെ.വിജയകുമാറും നിയമവും പട്ടിക വർഗ ജനവിഭാഗങ്ങളും എന്ന വിഷയത്തിൽ അഡ്വ. ടി.എസ്.രാജേശ്വരനും ക്ലാസെടുക്കും.