കോട്ടയം: അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജയിലുകളിൽ സംഘടിപ്പിച്ച തിരിച്ചറിവ് 2021 പരിപാടികളുടെ സമാപനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് വി.ജി.അരുൺ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ,നടൻ വിജയരാഘവൻ , ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റ്റി.ആർ റീനാദാസ് , പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജോൺസൺ ജോൺ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ്. സുധീഷ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി കുര്യൻ, പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ജെ. പദ്മകുമാർ,ഡോ. മാത്യു കണമല എന്നിവർ പങ്കെടുത്തു.