തിരുവനന്തപുരം: കുടപ്പനക്കുന്നിൽ 10 വയസുകാരൻ തോട്ടിൽ വീണു മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി ദേവ് ആണ് മരിച്ചത്. വൈകിട്ട് 4.45ഓടെയാണ് സംഭവം.കുട്ടിയുടെ അച്ഛൻ പാല് വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വീടിന് മുന്നിലുള്ള തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം.
ശക്തമായ മഴയെതുടർന്ന് തോട്ടിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ടത് അറിഞ്ഞതോടെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തി. തുടർന്ന് ഒരു കുളത്തിനടുത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |