മാഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിച്ച ശുചിത്വ ഭാരത കാമ്പയിന്റെ സമാപന പരിപാടി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ, ബീച്ച്, പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മുൻസിപ്പാലിറ്റിക്ക് കൈമാറി.
പ്രിൻസിപ്പാൾ സി.എ. ആസിഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ജില്ലാ കോ ഓർഡിനേറ്റർ ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ സ്വാഗതം പറഞ്ഞു. ഷിജിൽ, ഷഹനാസ, സായന്ത് സംസാരിച്ചു. ഝാൻസി റാണി മഹിളാ സമാജം പ്രവർത്തകർ, സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാഡമി ക്ലബ്ബ് അംഗങ്ങൾ എൻ.എസ്.എസ് വോളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |