മുംബയ് : ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനൊപ്പം അറസ്റ്റിലായിരുന്ന സുഹൃത്തുക്കളായ അർബാസ് മർച്ചന്റും മുൺമുൺ ധമേച്ചയും ജയിൽ മോചിതരായി. ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയിൽ നടപടിക്രമങ്ങളിലെ താമസം കാരണമാണ് ഇവരുടെ മോചനം
വൈകിയത്. അർബാസ് ആർതർ റോഡ് ജയിലിലും മുൻമുൻ ധമേച്ച ബൈക്കുള വനിതാ ജയിലിലും ആയിരുന്നു.
മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്. അതേസമയം ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണത്തിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥൻ. സമീർ വാംഗഡെയ്ക്കെതിരെ പരാതി കിട്ടിയാൽ അന്വേഷിക്കുമന്ന് മഹാരാഷ്ട്രാ മന്ത്രി ധനഞ്ജയ് മുണ്ഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |