കൊച്ചി: ജില്ലയിൽ ഇന്നലെ 1046 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1030 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 11 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 918 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് 10770 പേരാണ് ചികിത്സയിൽ കഴിയുന്നത്. 12.62 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
ജില്ലയിൽ ഇന്നലെ 2399 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 557 ആദ്യ ഡോസും, 1842 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 2163 ഡോസും, 212 ഡോസ് കൊവാക്സിനും, 24 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |