ഭക്തി വിപ്ലവരൂപം പ്രാപിച്ച ഐതിഹാസിക സമരമായിരുന്നു ഗുരുവായൂർ സത്യഗ്രഹം. തൊട്ടുകൂടാത്തവരെയും തീണ്ടികൂടാത്തവരെയും പിന്നാക്ക ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാനുള്ള സമരം. സവർണ ഹിന്ദു മാടമ്പിത്തരത്തിനെതിരെ സവർണരിലെ നന്മ മരങ്ങൾ നടത്തിയ പോരാട്ടം.
ഒറ്റവാക്കിൽ ഗുരുവായൂർ സത്യഗ്രഹം ആര് ആർക്ക് വേണ്ടി നടത്തിയെന്ന് ചോദിച്ചാൽ നമുക്ക് ഇങ്ങനെ ഉത്തരമെഴുതാം. സവർണരായ നല്ല മനുഷ്യരുടെ നേതൃത്വം പിന്നാക്ക - കീഴാള, ദളിത് മനുഷ്യർക്ക് വേണ്ടി നടത്തിയ വിമോചനപ്പോരാട്ടം. അതിന്റെ പ്രഭാകിരണങ്ങൾ കേരളത്തിന്റെ സാമൂഹ്യ ഭൂമികയെ വല്ലാതെ മാറ്റി. ഭക്തിയുടെ പേരിൽ നിലനിന്ന അധീശത്വവും മാടമ്പിത്തരവും അവസാനിച്ചു. ഗുരുവായൂർ സത്യഗ്രഹത്തിന് 90 ആണ്ട് പൂർത്തിയാകുമ്പോൾ കേരളത്തിന്റെ സാമൂഹ്യ ശരീരത്തിൽ മതേതരത്വ സങ്കൽപ്പങ്ങൾക്ക് നിറം മങ്ങിത്തുടങ്ങി. ഇന്ന് കേരളത്തിൽ ബഹുഭൂരിപക്ഷവും ജാതി പറയാതെ പറയുകയാണ്. ഗുരുവായൂർ സത്യഗ്രഹം പൊതുമണ്ഡലത്തിൽ സൃഷ്ടിച്ച മാനവികത നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി ആഘോഷിക്കുന്ന നമ്മൾ യാഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത് ആ സമരം പൊതു മണ്ഡലത്തിൽ ഉയർത്തിക്കൊണ്ടു വന്ന മഹത്തായ മൂല്യങ്ങളെ വീണ്ടെടുക്കനുള്ള മാർഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |