SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 AM IST

പള്ളിക്കൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലിന്

inagru

തെങ്ങമം : പള്ളിക്കലിൽ സ്മാർട്ട് വില്ലേജ് ഒാഫീസിനായി പണിത കെട്ടിടം നാലിന് രാവിലെ 10ന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണം പൂർത്തിയായി നാല് വർഷങ്ങൾക്കു ശേഷമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിലവിലെ വില്ലേജോഫീസിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാത്തതും സംബന്ധിച്ച് കേരളകൗമുദി നിരന്തരം വാർത്തകൾ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 10ന് ജില്ലാ കളക്ടർ ദിവ്യാ എസ്. അയ്യർ വില്ലേജോഫീസ് സന്ദർശിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറി. അടൂർ താലൂക്കിൽ പള്ളിക്കൽ, ഏനാത്ത്, കുരമ്പാല, പന്തളം, തുമ്പമൺ എന്നീ വില്ലേജോഫീസുകളാണ് സ്മാർട്ട് വില്ലേജോഫീസുകളായി ഉയർത്താൻ തീരുമാനിച്ചത്. കെട്ടിടംപണി തീർന്നയുടൻ പള്ളിക്കലൊഴിച്ച് ബാക്കിയെല്ലായിടത്തും ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയർമാനായും തഹസിൽദാർ ജോൺ സാം കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം സുശീല കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.