SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.58 PM IST

പരുമലയിൽ യുവജനസംഗമം, യുവാക്കൾ സമൂഹത്തിന്റെ മൂലധനം : മന്ത്രി കെ.രാജൻ

palli
പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജനസംഗമം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമൂഹത്തിന് നന്മയുള്ള യുവാക്കൾ കരുത്താണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പഠനത്തിൽ മാത്രമല്ല ജീവിതത്തിലും മികവ് പുലർത്താൻ യുവാക്കൾ പരിശീലിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 119ാമത് പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വയലാർ സാഹിത്യ അവാർഡ് ജേതാവ് ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി.
വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറാർ ജോജി പി.തോമസ്, കേന്ദ്ര റീജിയണൽ സെക്രട്ടറി മത്തായി ടി. വർഗീസ്, ഭദ്രാസന ഭാരവാഹികളായ ഫാ.വർഗീസ് തോമസ്, ഫാ. ഗീവർഗീസ് കോശി, ഫാ. ജാൾസൺ പി. ജോർജ്ജ്, അഡ്വ. കെ.ജി. രതീഷ് കുമാർ, റോബിൻ ജോ വർഗീസ്, ജിജോ ഐസക്, അലൻ തോമസ് ജോർജ്ജ്, കെവിൻ റെജി ടോം എന്നിവർ പ്രസംഗിച്ചു. വേദവിശ്വാസ പഠന പദ്ധതിയുടെ യുവദർശൻ അവാർഡുകൾ വിതരണം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ഇടവക യൂണിറ്റിന്റെ ചികിത്സാ സഹായ പദ്ധതി വിതരണോദ്ഘാടനം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.