കല്ലമ്പലം: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനത്തോടാനുബന്ധിച്ച് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഭാരവാഹികളായ എസ്.എം. മുസ്തഫ, അഭിലാഷ് ചാങ്ങാട്, മണിലാൽ. എസ്, വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് കരവാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലത്ത് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അജ്മലിന്റെ നേതൃത്വത്തിൽ നബീൽ കല്ലമ്പലം, മണിലാൽ സഹദേവൻ, അഭിലാഷ് ചാങ്ങാട് തുടങ്ങിയവർ പങ്കെടുത്തു. പുതുശേരിമുക്ക് ജഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണിലാൽ സഹദേവൻ, മജീദ് ഈരാണി, ബാദറുദ്ധീൻ, ഷാജി, സുനിൽ. എസ് രാജേന്ദ്രൻ, സിദ്ധിക്ക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |