SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.57 PM IST

പോരാട്ടവഴിയിലെ വിപ്ളവകാരികൾ

p-krishnapilla

കേരള നവോത്ഥാന ചരിത്രത്തിലെ നിർണായക ഏടാണ് ഗുരുവായൂർ സത്യഗ്രഹം. കൊടി​കുത്തി​ വാണ ജാതിവിവേചനത്തിനെതിരെ ക്ഷേത്രനട സമരവേദി​യാക്കി​ നടന്ന ആസൂത്രിതമായ പോരാട്ടം. നേതൃത്വം നൽകി​യത് കോൺ​ഗ്രസ്.

1931 നവംബർ ഒന്നി​ന് സമരം ആരംഭി​ച്ചു. 1947 ജൂൺ​ രണ്ടി​നാണ് ഗുരുവായൂർ ക്ഷേത്രത്തി​ലേക്ക് എല്ലാ ഹൈന്ദവർക്കും പ്രവേശനം ലഭി​ച്ചത്. 1934 ജനുവരി​ 11ന് മഹാത്മാഗാന്ധി​ ഗുരുവായൂരി​ലെത്തി​യതോടെ സമരം ദേശീയ ശ്രദ്ധയി​ലേക്ക് വന്നു. കെ.കേളപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭൻ, എ.കെ.ഗോപാലൻ, പി​.കൃഷ്ണപി​ള്ള, കെ.മാധവൻ, എൻ.പി​.ദാമോദരൻ, ആര്യ പള്ളം, വി​ഷ്ണു ഭാരതീയൻ, സുബ്രഹ്മണ്യൻ തി​രുമുമ്പ് തുടങ്ങി​ മഹാരഥന്മാരുടെ നി​ര ഗുരുവായൂരി​ലെ

അയി​ത്തോച്ചാടനത്തിൽ പോരാളി​കളായി​. അവർണരുടെ ക്ഷേത്രപ്രവേശനത്തി​നായി​ സവർണ നേതാക്കളുടെ വലി​യ നി​ര തന്നെ രംഗത്തി​റങ്ങി​.


കെ.കേളപ്പൻ

1931ലെ കോൺ​ഗ്രസി​ന്റെ വടകര സംസ്ഥാന സമ്മേളനത്തി​ൽ അവർണർക്ക് ക്ഷേത്രപ്രവേശനം വേണമെന്ന പ്രമേയം അവതരി​പ്പി​ച്ച് പാസാക്കി​. 1932 സെപ്തംബർ 21ന് കേളപ്പൻ തുടങ്ങി​യ നി​രാഹാരം വലി​യ വി​പ്ളവമായി​. ഒക്ടോബർ രണ്ടി​ന് ഗാന്ധി​ജി​യുടെയും മറ്റും നി​ർബന്ധത്താൽ നി​രാഹാരം അവസാനി​പ്പി​ക്കുകയായി​രുന്നു.

മന്നത്തു പത്മനാഭൻ

ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തി​ന്റെ ആദ്യദി​നത്തി​ൽ ആദ്യ വോളന്റി​യർ സംഘത്തി​ന്റെ നേതാവ് മന്നമായി​രുന്നു. സമരസമി​തി​ അദ്ധ്യക്ഷനുമായി​രുന്നു. സത്യഗ്രഹ പ്രചാരണത്തി​ന് ചുക്കാൻ പി​ടി​ച്ചു. തി​രുവി​താംകൂറി​ൽ പ്രചാരണച്ചുമതല മന്നത്തു പത്മനാഭനും സി​.വി.​കുഞ്ഞുരാമനുമായി​രുന്നു.

എ.കെ.ഗോപാലൻ

കമ്മ്യൂണി​സ്റ്റ് പ്രസ്ഥാനത്തി​ന്റെ അനി​ഷേദ്ധ്യ നേതാവായി​ വളർന്ന എ.കെ.ജി​യെന്ന എ.കെ.ഗോപാലൻ ഗുരുവായൂർ സത്യഗ്രത്തി​ന്റെ വോളന്റി​യർ ക്യാപ്റ്റനായി​രുന്നു. എ.കെ.ജിയാണ് സമരത്തിന്റെ ഭാഗമായി ക്ഷേത്രം ചുറ്റി ഘോഷയാത്രയെന്ന ആശയം അവതരിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിനു മർദ്ദനമേറ്റത് സമരം സംഘർഷാത്മകമാക്കി. ക്ഷേത്രം അടച്ചിടേണ്ടിയും വന്നു.

സുബ്രഹ്മണ്യൻ തിരുമുമ്പ്

കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ദളിതരുടെ ജാഥ സംഘടിപ്പിച്ച് നേതൃത്വം നൽകിയ കവി. സമരത്തെ ആവേശത്തിൽ മുക്കിയത് തിരുമുമ്പിന്റെ കവിതകളാണ്. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് ഗുരുവായൂരിൽ സമരത്തിനിറങ്ങിയത്. കവിതയിൽ രാജ്യദ്രോഹം ആരോപിച്ച് സമരവേദിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട തിരുമുമ്പ്, ഒമ്പത് മാസത്തോളം ജയിലിലായി.

കെ.മാധവൻ

പതിനാറാം വയസിലാണ് ഗുരുവായൂർ സത്യഗ്രഹസമരത്തിന്റെ ഭാഗമായത്. സമരത്തിനിടെ തിടമ്പെഴുന്നള്ളിപ്പിന് ആനയെ ക്ഷേത്രത്തിനകത്തു കടത്താൻ തടസം നിന്നത് കെ.മാധവനായിരുന്നു. ആനയ്ക്കു മുന്നിൽ സ്വജീവൻ പണയം വച്ച് കുട്ടികളായ മാധവനും ഉണ്ണിയും കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.

പി​.കൃഷ്ണപി​ള്ള

ഗുരുവായൂർ സമരത്തി​നി​ടെ സോപാനത്തി​ൽ കയറി​ മണി​യടി​ച്ച് തൊഴുത് സമരത്തി​ന് തീ പി​ടി​പ്പി​ച്ചു. അബ്രാഹ്മണർക്ക് നി​ഷി​ദ്ധമായി​രുന്ന ഇക്കാര്യം ചെയ്തതി​ന് ക്ഷേത്രത്തി​നുള്ളി​ൽ വച്ച് കൃഷ്ണപി​ള്ളയ്ക്ക് മർദ്ദനമേറ്റു. പിന്മാറാതെ വീണ്ടും അദ്ദേഹം മണി​യടി​ക്കുകയും മർദ്ദനമേൽക്കുകയും ചെയ്തു. പി​ന്നീട് കമ്മ്യൂണി​സ്റ്റ് പാർട്ടി​യുടെ അനി​ഷേദ്ധ്യ നേതാവായി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P KRISHNAPILLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.