കൊല്ലം: എൻ.എസ്.എസ് ഇടവട്ടം ചെറുമൂട് 824ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ബി. ശ്രീകുമാർ പതാക ഉയർത്തുകയും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സെക്രട്ടറി സി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ആർ. സുരേഷ് കുമാർ, ജോ. സെക്രട്ടറി കെ. രാജേഷ് കുമാർ, ഖജാൻജി വി. ഉദയകുമാർ, ഭരണ സമിതി അംഗങ്ങളായ ബി. വരദരാജൻ പിള്ള, കെ. തുളസീധരൻ ഉണ്ണിത്താൻ, ജി. രാജേന്ദ്രൻ പിള്ള, ആർ. രാജേഷ്, ആർ. രാഹുൽ, ആർ. ഉദയകുമാർ, ബി.മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു