ചാരുംമൂട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ താമരക്കുളം ചത്തിയറ പ്രദേശത്ത് വീട്ടുകൾക്ക് ഉൾപ്പെടെ വ്യാപക നാശനഷ്ടം. ചത്തിയറ വാഴവിള മേക്ക് അനിൽ കുമാറിന്റെ വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും മീറ്റർ ബോക്സ്, സ്വിച്ചുകൾ, വയറിംഗ്, ട്യൂബ് ലൈറ്റ് എന്നിവ കത്തിക്കരിയുകയും ചെയ്തു. വീടിന്റെ അടുക്കള ഭിത്തിയുടെ പല ഭാഗങ്ങളും വിണ്ടുകീറിയിട്ടുണ്ട്. വീട്ടുകാർ ഈ സമയം മുൻ വശത്തെ മുറികളിലായിരുന്നു. ഇൻവെർട്ടറടക്കുള്ള ഉപകരണങ്ങളും തകരാറിലായി.
തൊട്ടടുത്ത വാഴവിള മേക്ക് രാമചന്ദ്രൻ നായരുടെ വീടിന്റെ അടുക്കളയുടെ തറഭാഗം ഇടിമിന്നലിൽ ഇളകിമാറി.
ചത്തിയറ മാരൂർതെക്ക് എസ്. ഹരികുമാറിന്റെ വീടിന്റെ അടിത്തറ ഭാഗത്ത് വിള്ളലുണ്ടായി. ഇൻവെർട്ടറക്കുള്ള ഉപകരണങ്ങൾ കേടായി. ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു. മംഗലത്ത് അജയകുമാറിന്റെ വീട്ടിലെ ടെലിവിഷൻ, സി.സി ടി.വി കാമറകൾ തുടങ്ങിയവയ്ക്ക് നാശമുണ്ടായി. പരിസര പ്രദേശങ്ങളിലെ പത്തോളം വീടുകളിൽ വയറിംഗ്, മീറ്റർ ബോക്സ് എന്നിവ കത്തിത്തുകയും ഫാൻ, ടി.വി, ഇൻവെർട്ടർ തുടങ്ങിയവ തകരാറിലാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |