കൊല്ലം: ചിന്നക്കട ബസ് ബേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ മുബീന മൻസിലിൽ നെസ്റ്റർ (34) ആണ് പിടിയിലായത്.
നഗരത്തിൽ രാത്രിസുരക്ഷയുടെ ഭാഗമായി നിയോഗിച്ചിരുന്ന പൊലീസ് സംഘത്തിലെ വിഷ്ണുവിനെ കഴിഞ്ഞദിവസം രാത്രിയാണ് ആക്രമിച്ചത്. യുവാവിനോട് വിവരങ്ങൾ അന്വേഷിച്ചതിൽ പ്രകോപിതനായാണ് ആക്രമിച്ചത്. വിഷ്ണുവിന്റ കൈ പിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് പൊലീസുകാരും കൺട്രോൾ റൂം പൊലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ വിഷ്ണു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം ഈസ്റ്റ് സി.ഐ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരിദാസ്, ടി.ആർ, ബാബു, പ്രമോദ്, സി.പി.ഒ ഷിഹാബ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |