SignIn
Kerala Kaumudi Online
Tuesday, 17 May 2022 6.01 AM IST

ബോട്ടിൽ ആർട്ടിൽ ശ്രദ്ധേയയായി ആര്യനന്ദ

photo

ചേർത്തല: ആറാം ക്ലാസുകാരിയുടെ ബോട്ടിൽ ആർട്ട് ശ്രദ്ധേയമാകുന്നു. പള്ളിപ്പുറം പഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ കറുകടത്തിൽ വെളിയിൽ കെ.എസ്. ബാബു - പ്രിയ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് മികവ് തെളിയിച്ചത്. പല ആകൃതിയിലുള്ള കുപ്പികളിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഇതിനൊപ്പം ചെറിയ കൊത്തുപണികൾ ഒട്ടിച്ചുചേർത്തും കലാസൃഷ്ടികൾ ആകർഷകമാക്കുന്നു.
കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആര്യനന്ദ പഠനത്തിലും മികവ് പുലർത്തുന്നു. വിവിധ കളർ പേപ്പറുകൾ പൂക്കളായി മാറുന്നത് നിമിഷ നേരം കൊണ്ടാണ്. ഓൺലൈൻ ക്ലാസിനിടയ്ക്ക് ലഭിച്ച സമയമാണ് ആര്യനന്ദ കലാപ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. വീടിന് മുന്നിലെ പൂന്തോട്ട നിർമ്മാണത്തിലും ആര്യനന്ദയുടെ കലാവാസന പ്രകടമാണ്.

പ്ലാസ്​റ്റിക് കുപ്പികൾ ശേഖരിച്ച് പല ആകൃതിയിൽ മുറിച്ച് ചെടികൾ വളർത്തിയിരിക്കുന്നത് ആരുടെയും ശ്രദ്ധയാകർഷിക്കും. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ റേഷൻ കട നടത്തുന്ന പിതാവ് കെ.എസ്. ബാബുവും നഴ്‌സായ അമ്മ പ്രിയയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.