SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.48 PM IST

ഇനി മൊബൈൽ ഫോൺ ചാർജ് ചെയ്യാം,​ മൂത്രത്തിൽ നിന്ന്

hhyg

ലണ്ടൻ: മൂത്രം ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പറ്റുമോ?​ അത്ഭുതപ്പെടേണ്ട,​ അതിനുള്ള സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ബ്രസ്‌റ്റോളിലുള്ള ഒരു കൂട്ടം ഗവേഷകർ. മൈക്രോബയൽ ഫ്യൂവൽ സെൽസ് ഉപയോഗിച്ച് മൂത്രത്തിൽ നിന്നും ഊർജ്ജം വേർതിരിച്ചെടുത്താൽ മൊബൈൽ ചാർജിംഗിന് സാധിക്കും.മൈക്രോബയൽ ഫ്യൂവൽ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടുപിടുത്തം. മൂത്രത്തിൽ നിന്നും ഊർജ്ജം വേർതിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെയാണ് കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ചാണ് 'പീ പവർ' പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചത്. പരീക്ഷണങ്ങളിലൂടെ ഇതുവരെ മൊബൈൽ ഫോണുകൾ, ബൾബുകൾ, റോബോട്ടുകൾ എന്നിവ ചാർജ് ചെയ്യാൻ കഴിഞ്ഞു. ഫെസ്റ്റിവലിനിടെ അഞ്ച് ദിവസം ശൗചാലയത്തിൽ ആളുകൾ മൂത്രമൊഴിച്ചതിൽ നിന്ന് 300 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞതായി ബ്രിസ്‌റ്റോൾ റോബോട്ടിക്സ് ലൈബ്രറിയിലെ ഡോ. അയോണിസ് ഇറോപോലസ് അവകാശപ്പെട്ടു. മൂത്രത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് 10 വാട് ബൾബ് 30 മണിക്കൂർ വരെ പ്രകാശിപ്പിക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. മൈക്രേബിയൽ ഫ്യുവൽ സെൽ ഉപയോഗിച്ച് മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് ഗവേഷകർ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഗാർഹികാവശ്യത്തിനായി വൻതോതിൽ ഇങ്ങനെ വൈദ്യുതി ഉത്പാദനം സാദ്ധ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.