തിരുവനന്തപുരം: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പട്ടം ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ശ്വാസതടസത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ അരുൺകുമാർ ഫേസ്ബുക്കിൽ മുൻപ് അറിയിച്ചിരുന്നു.
ഉദരസംബന്ധമായും വൃക്ക സംബന്ധമായും അസുഖങ്ങൾ 98കാരനായ വിഎസിനുണ്ട്. ഇതിൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് എസ്യുടിയിലെ ഐസിയുവിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദ്ദവും അദ്ദേഹത്തിനുണ്ടെന്നാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ നിന്ന് വ്യക്തമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |