SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 AM IST

നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെതിരെ കേസെടുത്തു, മത സ്പർദ്ധ വളർത്തി എന്നതടക്കമുള്ള കുറ്റങ്ങൾ

bishop-

തിരുവനന്തപുരം :നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശത്തില്‍ മത സ്പർദ്ധ വളർത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ് എടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി, അഡ്വ. കെ എന്‍. പ്രശാന്ത്, അഡ്വ. സി.പി. അജ്മല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ്.

.സെപ്റ്റംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദപ്രസംഗം. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസംഗം. സപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, പൊലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്. പിക്കും പരാതി നല്‍കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTIC JIHAD, PALA BISHOP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.