SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.51 AM IST

അഗ്നിശമന സേനാംഗങ്ങൾ അന്വേഷണ ബുദ്ധിയോടെ ജോലി ചെയ്യണം: ബി. സന്ധ്യ

sandhya

കൊച്ചി: അഗ്നിശമന സേനാംഗങ്ങൾ അന്വേഷണബുദ്ധിയോടെ ജോലി ചെയ്യണമെന്ന് ഡയറക്ടർ ജനറൽ ബി.സന്ധ്യ പറഞ്ഞു. ഫയർ സർവീസ് ദിനാചരണത്തോടനുബന്ധിച്ച് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അഗ്‌നിശമന സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് വോളന്റിയർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്ക് ബാഡ്ജ് ഒഫ് ഓണർ നൽകി സംസാരിക്കുകയായിരുന്നു അവർ. അഗ്നിശമന സേനാംഗങ്ങൾക്ക് പൊലീസിനുള്ളത്രയും അന്വേഷണ മനോഭാവം വേണമെന്നില്ല. പക്ഷേ രാസപദാർത്ഥങ്ങളാലുള്ള സ്ഫോടനങ്ങൾ നടക്കുന്ന സ്ഥലത്തെത്തുമ്പോൾ അത് ആരെങ്കിലും ബോധപൂർവം സൃഷ്ടിച്ചതാണോയെന്ന് നിരീക്ഷിക്കാനും കുറ്റകൃത്യമാണെങ്കിൽ ഫോറൻസിക് വിദഗ്ദ്ധർക്ക് ആവശ്യമായ തെളിവുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനുമുള്ള അന്വേഷണാത്മകത സേനയ്ക്കുണ്ടാകണമെന്നും ബി. സന്ധ്യ പറഞ്ഞു. ഇത്തവണ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 20 ഉദ്യോഗസ്ഥർക്കും അഞ്ച് സിവിൽ ഡിഫൻസ് വോളന്റിയർമാർക്കുമാണ് ബഹുമതി ലഭിച്ചത്. കൊക്കയാർ, കൂട്ടിക്കൽ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് തടസങ്ങൾ തരണംചെയ്ത് ആദ്യമെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട 21 അഗ്നിശമന സേനാംഗങ്ങൾക്ക് പ്രത്യേക ഉപഹാരവും നൽകി. കൊച്ചി സാങ്കേതിക സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സ്റ്റേഷൻ ഓഫീസർ ട്രെയിനി കൃഷ്ണ സാഗറിനെയും അനുമോദിച്ചു. എറണാകുളം ഗാന്ധിനഗറിലെ അഗ്നിശമന സേനയുടെ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഫയർ ഓഫീസർമാരായ കെ.കെ. ഷിജു സ്വാഗതവും എം.ജി. രാജേഷ് നന്ദിയും പറഞ്ഞു.

 ​ബാ​ഡ്ജ് ​ഒ​ഫ് ​ഓ​ണ​ർ​ ​നേ​ടി​യ​വർ

ജി​ല്ലാ​ ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​ ​റെ​നി​ ​ലൂ​ക്കോ​സ്,​ ​സ്റ്റേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പ്ര​സ​ന്ന​കു​മാ​ർ​ ​(​ഇ​രു​വ​രും​ ​വി​യ്യൂ​ർ​ ​അ​ക്കാ​ഡ​മി​),​ ​കെ.​പി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​(​എ​സ്.​ഒ​ ​ത​ളി​പ്പ​റ​മ്പ്),​ ​കെ.​വി.​ ​ജോ​യി​ ​(​എ.​എ​സ്.​ഒ​ ​ഇ​ടു​ക്കി​),​ ​പി.​ ​പോ​ൾ​ ​ഡേ​വി​ഡ് ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​തൃ​ശൂ​ർ​),​ ​സി.​ ​ശ​ശി​ധ​ര​ൻ​ ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​പെ​രി​ങ്ങോം​),​ ​പി.​എം.​ ​അ​നി​ൽ​ ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​ക​ല്പ​റ്റ​),​ ​കെ.​ബി.​ ​സു​ബാ​ഷ് ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​ക​ഴ​ക്കൂ​ട്ടം​),​ ​ടി.​ആ​ർ.​ ​പ്ര​ദീ​പ് ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​അ​ടി​മാ​ലി​),​ ​ബി.​ആ​ർ.​ ​അ​രു​ൺ​ ​കു​മാ​ർ​ ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​പാ​ല​ക്കാ​ട്),​ ​ടി.​യു.​ ​ഷാ​ജി​ ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​കോ​ട്ട​യം​),​ ​എ​സ്.​ ​ഷാ​ബീ​ർ​ ​(​സി.​എ​ഫ്.​ആ​ർ.​ഒ​ ​നെ​ടു​മ​ങ്ങാ​ട്),​ ​കെ.​പി.​ ​റെ​നീ​ഷ് ​(​എ​ഫ്.​ആ​ർ.​ഒ​ ​കൂ​ത്തു​പ​റ​മ്പ്),​ ​എ​സ്.​എ​സ്.​ ​ര​ഞ്ജി​ത്ത് ​(​എ​ഫ്.​ആ​ർ.​ഒ​ ​ചാ​ക്ക​),​ ​എം.​ജി.​ ​ജി​ത്ത് ​(​എ​ഫ്.​ആ​ർ.​ഒ​ ​വി​യ്യൂ​ർ​),​ ​കെ.​കെ.​ ​ശ്രീ​നി​വാ​സ് ​(​എ​ഫ്.​ആ​ർ.​ഒ​ ​തി​രു​വ​ല്ല​),​ ​ഒ.​ ​അ​ബ്ദു​ൾ​ ​ജ​ലീ​ൽ​ ​(​എ​ഫ്.​ആ​ർ.​ഒ​ ​ന​രി​ക്കു​നി​),​ ​എ​ച്ച്.​ ​ഉ​മേ​ഷ് ​(​എ​ഫ്.​ആ​ർ.​ഒ​ ​കാ​സ​ർ​കോ​ട്),​ ​എം.​കെ.​ ​സു​ജി​ൻ​ ​(​എ​ഫ്.​ആ​ർ.​ഒ​ ​ചെ​ങ്ങ​ന്നൂ​ർ​),​ ​വി.​എ.​ ​സു​നി​ൽ​കു​മാ​ർ​ ​(​സീ​നി​യ​ർ​ ​ക്ലാ​ർ​ക്ക്,​ ​റീ​ജി​യ​ണ​ൽ​ ​ഫ​യ​ർ​ ​ഓ​ഫീ​സ്,​ ​എ​റ​ണാ​കു​ളം​),​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​വോ​ള​ന്റി​യ​ർ​മാ​രാ​യ​ ​ടി.​ ​ബി​നു​ ​മി​ത്ര​ൻ​ ​(​കൊ​ച്ചി​ ​ഗാ​ന്ധി​ന​ഗ​ർ​),​ ​സി.​ആ​ർ.​ ​ന​ജീ​മ​ ​(​ആ​ല​പ്പു​ഴ​),​ ​വി.​പി.​ ​അ​ഭി​ജി​ത്ത് ​(​തി​രു​വ​ന​ന്ത​പു​രം​),​ ​എ​സ്.​ ​അ​നു​ജി​ത്ത് ​(​കൊ​ട്ടാ​ര​ക്ക​ര​),​ ​പി.​കെ.​ ​സു​രേ​ഷ് ​(​ത​ളി​പ്പ​റ​മ്പ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANDHYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.