SignIn
Kerala Kaumudi Online
Saturday, 20 April 2024 4.13 AM IST

ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷം

news-photo

ഗുരുവായൂർ: ജാതിവ്യവസ്ഥയ്‌ക്കെതിരെ നടന്ന ഐതിഹാസികമായ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചന ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത് , കെ.വി. ഷാജി , ഇ.പി.ആർ. വേശാല , കെ.വി. മോഹനകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.വി. വിനയൻ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി. സത്യഗ്രഹ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് അദ്ധ്യക്ഷനായി. നഗരസഭ മുൻ ചെയർപേഴ്‌സൺ പി.കെ. ശാന്തകുമാരി, കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, കെ.പി. ഉദയൻ, അഭിലാഷ് ചന്ദ്രൻ, സി.വി. ശ്രീനിവാസൻ, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ, വേട്ടുവ മഹാസഭ താലൂക്ക് സെക്രട്ടറി സി.വി. മുരളീധരൻ, എൻ. പ്രഭാകരൻ നായർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി, രവി ചങ്കത്ത്, വി. അച്ചുതകുറുപ്പ്, ആർ. നാരായണൻ, സി.പി നായർ, വി. അച്ചുതൻ കുട്ടി എന്നിവർ സംബന്ധിച്ചു. സമിതി പ്രസിഡന്റ് ജനു ഗുരുവായൂർ ആമുഖ പ്രഭാഷണം നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ സ്തൂപത്തിൽ പുഷ്പാർച്ചനയും നവതി അനുസ്മരണവും സംഘടിപ്പിച്ചു. കോൺഗ്രസ്, സി.പി.എം എന്നീ സംഘടനകളുടെ നേതൃത്വത്തിലും വിവിധങ്ങളായ പരിപാടികളോടെ സത്യഗ്രഹ നവതി ആഘോഷം സംഘടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SATYAGRAHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.