ചെറുപുഴ: അഞ്ചാംക്ളാസിൽ ചേർന്ന സ്കൂളിൽ ആദ്യമായെത്തിയതിന്റെ ആഹ്ളാദത്തിലായിരുന്നു ഇന്നലെ പ്രശസ്ത ബാലതാരം ബേബി നിരഞ്ജന. ചെറുപുഴ ജെ.എം.യു.പി സ്കൂളിൽ കഴിഞ്ഞവർഷം അഞ്ചാംക്ലാസിൽ ചേർന്ന താരം ഈ സ്കൂളിലെത്തുന്നത് ആദ്യമായാണ്. സ്കൂളിലെ അദ്ധ്യാപകരെയും കൂട്ടുകാരേയും നേരിൽ കണ്ടതിന്റെ സന്തോഷം നിരഞ്ജന മറച്ചുവെച്ചില്ല.
നാലാം ക്ലാസ് വരെ പാറക്കടവ് എ.എൽ.പി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്ന് സ്വന്തം ജാനി എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഓമനയായി മാറിയ ബാലതാരമാണ് നിരഞ്ജന. മഞ്ഞുരുകും കാലം, മാളൂട്ടി എന്നിവയാണ് മറ്റ് സീരിയലുകൾ. എ ഫോർ ആപ്പിൾ, ഉൾട്ട, മൂന്നാം പ്രളയം എനീ സിനിമകളിലും അഭിനയിച്ചു. ജെനിയിൻ, പ്രിൽന എന്നീ ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഓൺലൈൻ ക്ളാസിൽ കൂട്ടുകാരോട് സംസാരിക്കാനും അദ്ധ്യാപകരോട് സംശയങ്ങൾ ചോദിക്കുവാനും കഴിയുന്നത് ഏറെ ഇഷ്ടമായെന്ന് നിരഞ്ജന പറഞ്ഞു. അദ്ധ്യാപകരായ എ. പ്രേംജിയുടേയും എം. മോനിഷയുടേയും മകളാണ് നിരഞ്ജന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |