കൊച്ചി: വൈറ്റില പൊന്നുരുന്നി ഗ്രാമീണ വായനശാല ഒന്നര വർഷമായി ഞായാറാഴ്ചതോറും നടത്തിവന്നിരുന്ന ബാലവേദി കൊവിഡ് അവധിക്കാല ഓൺലൈൻ ക്ലാസുകൾ സമാപിച്ചു. ഓൺലൈനായി സംഘടിപ്പിച്ച സമാപന സമ്മേളനം നഗരസഭ കൗൺസിലർ അഡ്വ. ദിപിൻ ദിലീപ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂൾ
ഹെഡ് മിസ്ട്രസ് ഫില്ലി മാത്യു മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോഓർഡിനേറ്റർ എം.വി. പ്രസന്ന റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളായ കെ.ബി. അനൂപ്, കെ.പി. ദീപു എന്നിവരും ഫാക്കൽറ്റി സംഘത്തെ പ്രതിനിധാനം ചെയ്ത് ഡോ.ജെ. രഞ്ജിനി , എം.സി. ടീന എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |