ആലുവ: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ എറണാകുളം റൂറൽ ജില്ലയിൽ 65 സിറ്റുകളിൽ നിലവിലെ ഭരണ സമിതിക്ക് എതിരില്ല. 82 സീറ്റുകളാണ് ആകെയുള്ളത്. 14 യൂണിറ്റുകളിലായി 17 സീറ്റിലാണ് മത്സരം നടക്കുന്നത്. ഇന്നലെ രാവിലെ 10 വരെയായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസരം. ജില്ലാ പ്രസിഡന്റ് എം.കെ. മുരളി, സെക്രട്ടറി ജെ. ഷാജിമോൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ടി. മുഹമ്മദ് കബീർ, മൂവാറ്റുപുഴ ഐ.പി സി.ജെ. മാർട്ടിൻ, കാലടി ഐ.പി ബി. സന്തോഷ്, പുത്തൻകുരിശ് ഐ.പി ദിലീഷ്, ബെന്നി കുര്യാക്കോസ്, എം.വി. സനിൽ തുടങ്ങിയ ജില്ലയിലെ പ്രമുഖർക്കും എതിരില്ല. 12നാണ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |