SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

ഡിജിറ്റൽ റീസർവേ നാലു വർഷത്തിനകം പൂർത്തിയാക്കും

p

തിരുവനന്തപുരം: സംസ്ഥാനത്തെ 1666 വില്ലേജുകളിലും ഡ്രോൺ, സിഗ്നൽ സ്റ്റേഷൻ സംവിധാനമുപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ നാലു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. 89 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ റീസർവേ പൂർത്തിയായി. 27ഇടത്ത് പുരോഗമിക്കുന്നു. ശേഷിക്കുന്ന വില്ലേജുകളിൽ ജനകീയ പങ്കാളിത്തത്തോടെ റീസർവേ പൂർത്തിയാക്കും. ഇതിനായി റീബിൽഡ് കേരളയിൽ നിന്ന് 807.98കോടി അനുവദിച്ചു. 339.44കോടി ആദ്യഗഡുവായി കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനായി ലാൻഡ് ബോർഡിലും ട്രൈബ്യൂണലിലുമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഭൂരഹിതരുടെ എണ്ണം ഡിസംബറിനകം എല്ലാവർക്കും കാണാനാവുന്ന തരത്തിൽ പ്രസിദ്ധീകരിക്കം. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കെല്ലാം ഉടനടി സഹായം നൽകുമെന്നും പി.എസ്.സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

സം​സ്ഥാ​ന​ത്ത് ​ഉ​ട​മ​സ്ഥ​രി​ല്ലാ​തെ​ 2770​ ​ഹെ​ക്ട​ർ​ ​ഭൂ​മി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഉ​ട​മ​സ്ഥ​രി​ല്ലാ​തെ​ 2770​ ​ഹെ​ക്ട​ർ​ ​ഭൂ​മി​യു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഏ​റ്റ​വു​മ​ധി​കം​ ​ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത​ ​ഭൂ​മി​ ​കോ​ഴി​ക്കോ​ട്ടാ​ണ് ​(1700.0652​ ​ഹെ​ക്ട​ർ​).​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഭൂ​മി​യി​ല്ല.​ 9.16​ ​ല​ക്ഷം​ ​ഹെ​ക്ട​റാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​പു​റ​മ്പോ​ക്ക് ​ഭൂ​മി.​ ​ഇ​തി​ൽ​ 11.4​ ​ല​ക്ഷം​ ​ഹെ​ക്ട​ർ​ ​ഭൂ​മി​ ​പ​ല​രും​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESURVEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.