മാള: ഗതാഗതം സ്തംഭിപ്പിച്ച് ചിത്രീകരണം നടത്തുന്ന സിനിമകളിൽ നിന്ന് മാറി നിൽക്കാൻ നടൻ ജോജു ജോർജ്ജ് തയ്യാറാകുമോയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി നടൻ ജോജുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് ശേഷം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾക്കായാണ് ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സമരം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള മനോഭാവമാണ് ജോജു തുടരുന്നതെങ്കിൽ ഗതാഗതം തടഞ്ഞുള്ള അംഗീകാരമുള്ളതും അല്ലാത്തതുമായ ചിത്രീകരണം തടയേണ്ടിവരും. വന്ന വഴി മറന്നാണ് ജോജു ജോർജ്ജ് പെരുമാറിയതെന്നും ജിന്റോ ജോൺ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |