വൈപ്പിൻ: ദീർഘകാലം എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയന്റെ സെക്രട്ടറിയും അനുബന്ധസ്ഥാപനങ്ങളുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറുമായിരുന്ന പി.ഡി. ശ്യാംദാസിന്റെ ഒന്നാം ചരമ വാർഷിക ദിനമായ 5ന് എടവനക്കാട് എസ്.എൻ. സ്മാരക സാമൂഹ്യ സേവാ സംഘം ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും ശ്യാംദാസ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. രാവിലെ 10 ന് എസ്. എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻ ബാബു നിർവഹിക്കും.
സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി സ്വാഗതവും വൈസ്പ്രസിഡന്റ് കെ.വി. സുധീശൻ നന്ദിയും പറയും. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കേന്ദ്ര വനിതാസംഘംപ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, വനിതാ സംഘം പ്രസിഡന്റ് കല സന്തോഷ്, എടവനക്കാട് നോർത്ത് ശാഖാ പ്രസിഡന്റ് പി.ആർ. ലാലൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് ദാസ് കോമത്ത്, സൈബർ സേന ചെയർമാൻ ടി.എൻ. നിഷിൽ, ശ്രീനാരായണ വൈദിക യോഗംപ്രസിഡന്റ് എം.ജി. രാമചന്ദ്രൻ ശാന്തി, എം.എഫ്.ഐ പ്രതിനിധി കെ.കെ. ശശിധരൻ, ശ്രീനാരായണ പഠന കേന്ദ്രം പ്രതിനിധി എ.കെ. ജോഷി, യൂണിയൻ സ്റ്റാഫ് പ്രതിനിധി നിഷ സുരേഷ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |