SignIn
Kerala Kaumudi Online
Friday, 19 April 2024 2.52 AM IST

ദേശീയ സെമിനാർ ഇന്ന്

john-mathai

തൃശൂർ: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്റർ, സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം 'ഇന്ത്യയുടെ അന്തർസംസ്ഥാന ധനകാര്യ ബന്ധങ്ങൾ രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചില ചിന്തകൾ' എന്ന വിഷയത്തിൽ ഇന്ന് ദേശീയ സെമിനാർ നടത്തും. പ്രൊഫ. എം.എ. ഉമ്മൻ ഫൗണ്ടേഷൻ ഡേയുടെ ഭാഗമായി നടക്കുന്ന സെമിനാർ വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ ഡോ. കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. മദ്രാസ് സ്‌കൂൾ ഒഫ് എക്കണോമിക്‌സ് മുൻ ഡയറക്ടറും ഹരിയാന എണസ്റ്റ് ആൻഡ് യംഗ് ചീഫ് പോളിസി അഡ്വൈസറുമായ പ്രൊഫ. ഡി.കെ ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.എ ഉമ്മൻ അക്കാഡമിക് ഓർമകൾ പങ്കുവെക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, JOHN MATHAI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.