SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 PM IST

മുല്ലപ്പെരിയാർ വിഷയം സഭയിൽ രാഷ്ട്രീയവത്കരിക്കരുത്, പുതിയ ഡാം എക്കാലത്തെയും നിലപാട്: മന്ത്രി റോഷി അഗസ്​റ്റിൻ

p


സർക്കാരിന് നയവും നിലപാടുമില്ലെന്ന് പ്രതിപക്ഷം, വാക്കൗട്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാടെന്നും മന്ത്റി റോഷി അഗസ്​റ്റിൻ നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രണ്ട് ചേരിയാണെന്ന പ്രതീതിയുണ്ടാക്കാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഡാം പൊട്ടാൻ പോവുകയാണെന്ന് അനാവശ്യഭീതി പരത്തിയതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് നയവും നിലപാടുമില്ലെന്നും അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങൾ ചൂണ്ടിക്കാട്ടി ഡാം സുരക്ഷിതമല്ലെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരളത്തിന്റെ പൊതുവായ താത്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

മുല്ലപ്പെരിയാറിൽ 136 അടി ജലം മാത്രമേ സംഭരിക്കാവൂവെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്ന കേരളം, മേൽനോട്ട സമിതിയിൽ 142 അടി ജലനിരപ്പ് ആകാമെന്ന് സമ്മതിച്ചിരിക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ ഈ നിലപാട് അംഗീകരിച്ചാണ് ഇപ്പോൾ 139.5 അടി ജലനിരപ്പെന്നത് സുപ്രീംകോടതിയും ശരിവച്ചത്. പ്രശ്ന പരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളിലെയും സർവകക്ഷി സംഘങ്ങൾ ഒരുമിച്ച് ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ, മേൽനോട്ട സമിതിയിലെ മിനിട്ട്സിൽ കേരളം വിയോജിപ്പ് രേഖപ്പെടുത്തിയത് പരിഗണിച്ചാണ് ഈ മാസം 11നു ശേഷം കേസ് പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടാറുള്ള തമിഴ്നാട് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം സമയാസമയങ്ങളിൽ അറിയിക്കുന്നത് കേരളത്തിന്റെ ഇടപെടൽ ശക്തമായതുകൊണ്ടാണ്. പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോർട്ട് ഫെബ്രുവരിയിൽ പുതുക്കിയിട്ടുണ്ട്. പുതിയ ഡാമിന് തമിഴ്നാടുമായി ധാരണയുണ്ടാക്കേണ്ടതുണ്ട്. അവരുമായി തർക്കമുണ്ടെന്ന് വരുത്താൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവും നൽകുന്ന ഡേറ്റയുമാണ് കേരളം ആശ്രയിക്കുന്നതെന്നും സർക്കാരിന് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

"

മേൽനോട്ടസമിതിയിലും സുപ്രീംകോടതിയിലും കേരളം കൃത്യമായ നിലപാടെടുക്കുന്നില്ല. 142അടി ജലനിരപ്പ് അംഗീകരിച്ചതോടെ, ഭൂകമ്പസാദ്ധ്യതയിൽ നിന്നുപോലും സുരക്ഷിതമാണെന്ന് സമ്മതിച്ചിരിക്കുകയാണ്.

-വി.ഡി.സതീശൻ,

പ്രതിപക്ഷനേതാവ്

"

പുതിയ ഡാമിനായി ഒരുമിച്ച് നിൽക്കണം. അതിവൃഷ്ടി, ഉരുൾപൊട്ടൽ, ന്യൂനമർദ്ദം എന്നിവ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കേരളത്തിന്റെ ആശങ്ക ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വെള്ളം കൊണ്ടുപോവാൻ തമിഴ്നാട് സൗകര്യമൊരുക്കണമെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല.

-റോഷി അഗസ്റ്റിൻ,

ജലവിഭവ മന്ത്രി

2011​ലെ​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ​ശേ​ഷം​ ​പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഡാം​ ​സു​ര​ക്ഷി​ത​മാ​യോ​ ?

സി.​പി.​എ​മ്മി​ന്റെ​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല​യെ​ ​പ​രി​ഹ​സി​ച്ച് ​പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ല്ല​പ്പെ​രി​യാ​റി​ലെ​ ​ജ​ല​നി​ര​പ്പ് 120​ ​അ​ടി​ ​ആ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2011​ൽ​ ​ഡാം​ ​മു​ത​ൽ​ ​അ​റ​ബി​ക്ക​ട​ൽ​ ​വ​രെ​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല​ ​തീ​ർ​ത്ത​ ​സി.​പി.​എം​ ​ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് ​ജ​ല​നി​ര​പ്പ് 142​ ​വ​രെ​ ​ഉ​യ​ർ​ത്താ​മെ​ന്ന​ ​ത​മി​ഴ്നാ​ടി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​അം​ഗീ​ക​രി​ച്ച​തെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​പ​രി​ഹ​സി​ച്ചു.​ 2011​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ് ​നാ​ലു​മാ​സം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ​മു​ൻ​പാ​യി​രു​ന്നു​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല.​ ​അ​ന്ന് 136​ ​അ​ടി​യു​ണ്ടാ​യി​രു​ന്ന​ ​ജ​ല​നി​ര​പ്പ് 120​ ​ആ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​ച​ങ്ങ​ല​യു​ടെ​ ​ഒ​ര​റ്റ​ത്ത് ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നും​ ​മ​റ്റൊ​ര​റ്റ​ത്ത് ​അ​ന്ന​ത്തെ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​മാ​ണ് ​അ​ണി​ചേ​ർ​ന്ന​ത്.​ ​അ​ണ​ക്കെ​ട്ട് ​ത​ക​ർ​ന്നാ​ൽ​ 40​ ​ല​ക്ഷം​പേ​ർ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ഒ​ഴു​കി​ ​ന​ട​ക്കു​മെ​ന്നാ​ണ് ​വി.​എ​സ്.​ ​പ്ര​സം​ഗി​ച്ച​ത്.​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ ​ജ​ന​ങ്ങ​ളി​ൽ​ ​ഭീ​തി​ ​വ​ള​ർ​ത്താ​നാ​ണ് ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ച്ച​ത്.​ ​മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ​ശേ​ഷം​ ​പ​ത്തു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഡാം​ ​സു​ര​ക്ഷി​ത​മാ​യെ​ന്ന​ ​നി​ല​പാ​ടാ​ണോ​ ​സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും​ ​പ്ര​തി​പ​ക്ഷം​ ​ചോ​ദി​ച്ചു.​ ​ത​മി​ഴ്നാ​ടി​ന്റെ​ ​റൂ​ൾ​ ​ക​ർ​വ് ​പ്ര​കാ​രം​ ​ന​വം​ബ​ർ​ 30​ന് ​ജ​ല​നി​ര​പ്പ് 142​ ​അ​ടി​യാ​വും.​ ​എ​ന്നി​ട്ടാ​ണ് ​ത​മി​ഴ്നാ​ടി​ന്റെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​സ​ന്തു​ഷ്ട​രാ​ണെ​ന്ന് ​ജ​ല​വ​കു​പ്പ് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​പ​റ​യു​ന്ന​തെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ​:​ ​പ്ര​തി​പ​ക്ഷം​ ​വ​സ്തു​ത​ക​ൾ​ ​വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റിൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​വ​സ്തു​ത​ക​ൾ​ ​വ​ള​ച്ചൊ​ടി​ക്കാ​നാ​ണ് ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഡാ​മി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​ജ​ലം​ ​കൊ​ണ്ടു​പോ​ക​ണം​ ​എ​ന്ന​ത​ട​ക്ക​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​അ​ണ​ക്കെ​ട്ടി​ന്റെ​യും​ ​സു​ര​ക്ഷ​ ​മു​ൻ​നി​റു​ത്തി​യു​ള്ള​താ​ണ്.​ ​അ​തി​നെ​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ട് ​പോ​കു​ന്നു​ ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​താ​ൻ​ ​നി​ല​പാ​ട് ​മാ​റ്റി​ ​എ​ന്ന് ​തെ​ളി​യി​ക്കാ​മെ​ങ്കി​ൽ​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യാ​മെ​ന്നും​ ​മ​ന്ത്രി​ ​വെ​ല്ലു​വി​ളി​ച്ചു.

പു​തി​യ​ ​ഡാ​മി​ന്റെ​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​രേ​ഖ​ ​കേ​ര​ളം​ ​ത​യാ​റാ​ക്കി​ ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​യെ​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പു​തി​യ​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​സു​പ്രീം​കോ​ട​തി​യെ​ ​ധ​രി​പ്പി​ക്കു​ന്ന​തി​ൽ​ ​ഫ​ല​പ്ര​ദ​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി.​ ​പു​തി​യ​ ​അ​ണ​ക്കെ​ട്ട് ​നി​ർ​മി​ക്കാ​നു​ള്ള​ ​ശേ​ഷി​ ​ഈ​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​അ​തി​നു​വേ​ണ്ട​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ന​ട​ത്തും.​ ​മു​ൻ​പ് ​കേ​ര​ള​ത്തെ​ ​വി​വ​രം​ ​ധ​രി​പ്പി​ക്കാ​തെ​ ​ത​മി​ഴ്നാ​ട് ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​ഷ​ട്ട​റു​ക​ൾ​ ​തു​റ​ക്കു​ന്ന​താ​യി​രു​ന്നു​ ​രീ​തി.​ ​ഇ​തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി.​ ​ഷ​ട്ട​റു​ക​ൾ​ ​തു​റ​ക്കു​ന്ന​തി​ന് 24​ ​മ​ണി​ക്കൂ​ർ​ ​മു​ൻ​പ് ​കേ​ര​ള​ത്തി​ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​മെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തി.

മു​ല്ല​പ്പെ​രി​യാ​റി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്താ​ൽ​ ​ഒ​രു​ ​ദി​വ​സം​ ​കൊ​ണ്ട് ​നാ​ല് ​അ​ടി​ ​വ​രെ​ ​വെ​ള്ളം​ ​ഉ​യ​രാം.​ ​ഇ​ത് ​ആ​പ​ത്ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​ഇ​ക്കാ​ര്യ​വും​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ത​മി​ഴ്നാ​ടി​ന് ​ആ​വ​ശ്യ​ത്തി​ന് ​ജ​ലം​ ​കൊ​ടു​ത്തു​കൊ​ണ്ട് ​സം​സ്ഥാ​ന​ത്തി​നു​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് ​സ​ർ​ക്കാ​ർ​ ​ന​യ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ​:​ ​ത​മി​ഴ്നാ​ടി​ന് ​ന​ല്ല​ ​സ​മീ​പ​നം,
കേ​ര​ളം​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ​-​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ​ ​ന​ല്ല​ ​സ​മീ​പ​ന​മാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും​ ​ഇ​ത് ​ശു​ഭ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്റി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ത​മി​ഴ്നാ​ടും​ ​കേ​ര​ള​വും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​ബ​ന്ധ​മാ​ണു​ള്ള​ത്.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യി​ ​ജീ​വി​ക്കേ​ണ്ട​വ​രാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​നാ​ല് ​അ​തി​രി​ൽ​ ​ജീ​വി​ക്കു​ന്ന​വ​ര​ല്ല​ ​കേ​ര​ളീ​യ​ർ.​ ​തെ​റ്റാ​യ​ ​വി​കാ​ര​മു​യ​ർ​ത്തി​ ​അ​നാ​വ​ശ്യ​ ​സ്പ​ർ​ദ്ധ​യു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്ക​രു​ത്.​ ​സ​മ​വാ​യ​ത്തോ​ടെ​ ​മാ​ത്ര​മേ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നാ​വൂ.​ ​പു​തി​യ​ ​ഡാം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ത​മി​ഴ്നാ​ടി​നു​ ​മു​ന്നി​ൽ​ ​ഉ​ന്ന​യി​ക്കും.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​സ​ഹാ​യം​ ​ഇ​ല്ലാ​തെ​യും​ ​ച​ർ​ച്ച​ ​ചെ​യ്യാ​വു​ന്ന​ ​ന​ല്ല​ ​ബ​ന്ധ​മാ​ണ് ​ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ത്.

ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ങ്ങ​ൾ​ ​ഒ​രേ​ ​നി​ല​പാ​ടോ​ടെ​ ​നീ​ങ്ങേ​ണ്ട​ത് ​സം​സ്ഥാ​ന​ ​താ​ത്പ​ര്യ​ത്തി​ന് ​അ​നി​വാ​ര്യ​മാ​ണ്.​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ച​ർ​ച്ച​ക​ളി​ൽ​ ​എ​ല്ലാ​കാ​ല​ത്തും​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​സ​മ​വാ​യം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​വി​വി​ധ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ചി​ല​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ബി​സി​ന​സ് ​അ​ക്കൗ​ണ്ട്സ് ​ക​മ്മി​​​റ്റി​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടു​മു​ണ്ട്.​ ​യോ​ജി​പ്പോ​ടെ​യാ​ണ് ​അ​പ്പോ​ഴൊ​ക്കെ​ ​വി​ഷ​യം​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ത്.​ ​അ​തി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യ​ ​നി​ല​പാ​ട് ​ഗു​ണം​ ​ചെ​യ്യു​മോ​യെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​ആ​ലോ​ചി​ക്ക​ണം.​ ​ജ​ല​നി​ര​പ്പ് ​സം​ബ​ന്ധി​ച്ച് ​മൂ​ന്നു​ത​വ​ണ​ ​സം​സ്ഥാ​നം​ ​റി​വ്യൂ​ ​പെ​​​റ്റീ​ഷ​ൻ​ ​ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും​ ​അ​ത് ​ത​ള്ളി.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​വേ​ണ​മെ​ന്ന് ​പ​റ​യു​ന്ന​ ​പ്ര​തി​പ​ക്ഷം​ ​ആ​ ​അ​വ​സ​രം​ ​നേ​ര​ത്തെ​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ ​ചെ​യ്തി​ല്ല.​ ​മേ​ൽ​നോ​ട്ട​ ​സ​മി​തി​ ​യോ​ഗ​ത്തി​ന്റെ​ ​മി​നി​ട്ട്സി​ലെ​ ​അ​പാ​ക​ത​യും​ ​വി​യോ​ജി​പ്പും​ ​ഉ​ൾ​പ്പെ​ടെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന് ​ഒ​രു​ ​പി​ടി​പ്പു​കേ​ടു​മു​ണ്ടാ​യി​ട്ടി​ല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.