SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 AM IST

നീ‌റ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളി പെൺകുട്ടി ഉൾപ്പടെ മൂന്നുപേർക്ക് ഒന്നാം റാങ്ക്

neet

ന്യൂഡൽഹി: നീ‌റ്റ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് ഒന്നാം റാങ്ക്. മഹാരാഷ്‌ട്രയിൽ നിന്നും പരീക്ഷയെഴുതിയ മലയാളി പെൺകുട്ടി കാർത്തിക.ജി നായർക്കും ഒന്നാം റാങ്കുണ്ട്. കാർത്തികയ്‌ക്കൊപ്പം തെലങ്കാനയിലെ മൃണാൾ കുറ്റേരി, ഡൽഹിയിൽ നിന്നും തന്മയ് ഗുപ്‌‌ത എന്നിവർ ഒന്നാം റാങ്ക് പങ്കുവച്ചു. മെറി‌റ്റ് ലിസ്‌റ്റിൽ പ്രായത്തിനനുസരിച്ചുള‌ള മുൻതൂക്കം ഇത്തവണ ഉണ്ടാകില്ല.

മലയാളികളിൽ പത്തനംതിട്ട പന്തളം സ്വദേശി ഗൗരീശങ്കർ 17ാം റാങ്ക് നേടി. 99.99 ശതമാനം നേടിയ ഒന്നാം റാങ്കുകാർ 720 മാർക്കും നേടി. എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി കോഴ്‌സുകളിൽ ഇവർക്ക് പ്രവേശനം ലഭിക്കും. ഒപ്പം ബിഎസ്‌സി നഴ്‌സിംഗിനും, ലൈഫ് സയൻസിനും നീ‌റ്റ് പരീക്ഷാഫലം ഉപയോഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NEET EXAM, 2021, RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.