SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 AM IST

'മിസ്റ്റർ സിനിമാതാരം താങ്കൾക്ക് തെറ്റി, ഇത് കേരളമാണ്'; ജോജു ജോർജിനെതിരെ വിമർശനവുമായി രമ്യ ഹരിദാസ്

ramya-haridas

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രമ്യ ഹരിദാസ് എം.പി. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം. അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്. ടാക്സി, ബസ് തൊഴിലാളികൾ പട്ടിണിയിലാണ്. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു. അത് മറക്കരുത്, ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്. കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ എന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിസ്റ്റർ സിനിമാതാരം താങ്കൾക്ക് തെറ്റി... ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ... കോൺഗ്രസുകാർ. അത് മറക്കേണ്ട. അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല... സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു .

ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും... തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം. അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്. ടാക്സി, ബസ് തൊഴിലാളികൾ പട്ടിണിയിലാണ്... സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു... അത് മറക്കരുത്... ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്... കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ... നിങ്ങൾ ഒരു മലയാളി അല്ലേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMYA HARIDAS, JOJUGEORGE, CONGRESS, KERALA, CONGRESS KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.