കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ എ.സി.സി.എ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യു.കെ യിലെ ഇന്റർനാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം പ്രൊഫഷണൽ ഡിഗ്രിയ്ക്കൊപ്പം തന്നെ എ.സി.സി.എ നേടാനാവും.
കോളേജ് പ്രിൻസിപ്പൽ ഡോ.സാബു കെ. തോമസ്, ഐ.എസ്.ഡി.സി ഡയറക്ടർ വേണുഗോപാൽ വി. മേനോൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് കോളേജിന് 2004ൽ നാക് അക്രഡിറ്റേഷൻ എ ഗ്രേഡും 2016ൽ എ++ ഗ്രേഡും ലഭിച്ചതാണ്. 2010ൽ കോളേജ് വിത്ത് പൊട്ടെൻഷ്യൽ ഫോർ എക്സലെൻസ് എന്ന നിലയിൽ യു.ജി.സി അംഗീകരിച്ചിരുന്നു. 2014ലാണ് കോളേജിന് സ്വയംഭരണാവകാശം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |