പത്തനംതിട്ട : കേരള ഗവ.ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടിയു) പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ.സുനിൽകുമാർ
ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബ. പ്രദീപ് അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.വി സഞ്ജു, കെ.ജി.എച്ച്.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി വാസുദേവൻ,സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് മോഹൻ,യൂണിറ്റ് പ്രസിഡന്റ് ബി.പ്രദീപ്, സലിം കുഞ്ഞുകുഞ്ഞ്, ഗീതുശ്രീ, എസ്.അശ്വതി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി മനുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. രവികുമാർ സ്വാഗതവും എം.എസ്.
സെലിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |