തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായപ്പോൾ ഭൂരിഭാഗം ജില്ലകളിലും നിലവിലെ നേതൃത്വം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ചുരുക്കം യൂണിറ്റുകളിൽ മാത്രമാണ് മത്സരം നടക്കുന്നത്. പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ പൊലീസ് എന്നിവിടങ്ങളിലും എട്ട് ബറ്റാലിയനുകളിലും, പൊലീസ് അക്കാഡമിയിലും മുഴുവൻ സീറ്റുകളും ഭരണാനുകൂല പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സംസ്ഥാന ഭാരവാഹികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് തിരുവനന്തപുരം സിറ്റിയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു കൊച്ചി സിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. മത്സരമുള്ള യൂണിറ്റുകളിൽ 12ന് തിരഞ്ഞെടുപ്പ് നടത്തും. 19ന് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പും ഡിസംബർ 2ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |