ദുബായ് : യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു.നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും.ഇന്ത്യൻ കൗൺസിൽ ഒഫ് കൾച്ചറൽ റിലേഷന്റെ ഡയറക്ടർ ജനറർ ദിനേഷ് കെ. പട്നായിക്കിനെ സ്പെയിൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുതിയ നിയമനങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ നിലവിൽ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ്. ഇദ്ദേഹം സിഡ്നിയിലെ കോൺസുൽ ജനറലായും ജനീവ വേൾഡ് ട്രേഡ് ഓർഗനൈസേഷനിലെ ഇന്ത്യയുടെ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ആളാണ് സുധീർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |