തിരുവനന്തപുരം: ആധിയും വ്യാധിയും നേരിടുന്നതിന് യുവാക്കൾ സജ്ജരാവേണ്ട കാലഘട്ടമാണിതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എം. ജേക്കബിന്റെ പത്താം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനവും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോണി മലയം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഡെയ്സി ജേക്കബ്, ജനറൽ സെക്രട്ടറി വി.എസ്. മനോജ്കുമാർ,കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രകാശ് കുമാർ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാല, നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിനകുമാർ, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി കമൽരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |