റോം: ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ പിറ്റേന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ദിവ്യബലിയിൽ പങ്കെടുത്ത് കുർബാന സ്വീകരിച്ചു. റോമിലെ യു.എസ് എംബസിക്കു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിയിലാണ് ബൈഡൻ ദിവ്യബലിയിൽ പങ്കെടുത്തത്. കത്തോലിക്കാ വിശ്വാസിയായ ബൈഡൻ വാഷിംഗ്ടണിൽ എല്ലാ ആഴ്ചയും കുർബാന സ്വീകരിക്കാറുണ്ട്. എന്നാൽ അടുത്തിടെ ഗർഭഛിദ്ര നിയമത്തെ അനുകൂലിക്കുന്ന നിലപാട് ബൈഡൻ സ്വീകരിച്ചത് കാരണം ബൈഡൻ കുർബാന സ്വീകരിക്കുന്നത് വിലക്കണമെന്ന് യു.എസിലെ ചില ബിഷപ്പുമാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ താങ്കൾ നല്ല കത്തോലിക്കാ വിശ്വാസി ആണെന്നും കുർബാന സ്വീകരിക്കുന്നതു തുടരണമെന്നും ബൈഡനോട് മാർപാപ്പ പറഞ്ഞിരുന്നു. ഗർഭഛിദ്ര നിയമത്തോട് തനിക്ക് വ്യക്തിപരമായി എതിർപ്പുണ്ടെങ്കിലും എതിർക്കുന്നുവെങ്കിലും പ്രസിഡന്റായ തനിക്ക് മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്നാണ് ബൈഡന്റെ നിലപാട്.ജി 20 ഉച്ചകോടിക്കായി റോമിലെത്തിയ ബൈഡ നുംമാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടു നിന്നു. ബൈഡന്റെ ഭാര്യ ജില്ലിനും മാർപാപ്പയുമാി സംവദിക്കാൻ അവസരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |