അബുദാബി : കൊവിഡ് വ്യാപനം തടയുന്നതിനായി സ്വന്തം ജീവൻ മറന്ന് പോരാടിയ മുൻനിര പോരാളികളെ ഗോൾഡൻ വിസ നല്കി ആദരിക്കുമെന്ന് യു.എ.ഇ. നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ നൽകാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. സേവനത്തിനിടെ മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് ദീർഘകാല വിസ നൽകും. നേരത്തെ ആരോഗ്യമേഖലയിൽ നിന്ന് ഡോക്ടർമാർക്കാണ് ഗോൾഡൻ വീസ നൽകിയിരുന്നത്. അബുദാബിയിൽ മാത്രം 500ലേറെ ഡോക്ടർമാർക്ക് 10 വർഷ കാലാവധിയുള്ള വിസ നൽകിയിരുന്നു. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ്, വിദേശത്തുള്ള കുടുംബങ്ങളെ കാണാൻ മടക്ക യാത്രാ ടിക്കറ്റ് തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ അടുത്ത കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. മസ്ദാർ സിറ്റി ഫ്രീ സോണിൽ ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |