തിരുവനന്തപുരം:നാടാർ സർവീസ് ഫോറം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സിവിൽ സർവീസ്,കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിജയികൾക്ക് ആദരവു നൽകുവാൻ സംഘടിപ്പിച്ച പ്രതിഭകൾക്ക് ആദരം എന്ന സമ്മേളനം ഡോ:നീലലോഹിതദാസൻനാടാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് പ്രതിഭകൾക്ക് ആദരം നൽകി,ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് യൂണിയൻ പ്രസിഡന്റ് നീറമൺകര രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ,ഷിബു,കരിച്ചൽ ജയകുമാർ,നീറമൺകര സനൽകുമാർ,രാജേഷ് കിള്ളിപ്പാലം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |