തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ഗവൺമെന്റ് എച്ച് എസ് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു.പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മലയാള ഭാഷയുടെ യശസ് ഉയർത്തേണ്ടത് ഓരോ മലയാളിയുടെയും കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായി. ബാലസാഹിത്യ ഇൻസ്റ്റിററ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. പ്രധാനധ്യാപിക ബിന്ദു പദ്മകുമാർ, പി.ടി.എ പ്രസിഡന്റ് അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |