പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ചന്ദ്രികാദേവി ആനക്കരയുടെ 'തേൻമാവിൻ തണലിൽ' എന്ന കവിതാ സമാഹാരം ടി.ഡി. രാമകൃഷ്ണൻ മുണ്ടൂർ സേതുമാധവന് നൽകി പ്രകാശനം ചെയ്തു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടി കർഷകനാദം എഡിറ്റർ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.പി. ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. അജയൻ, ഡോ. പി.ആർ. ജയശീലൻ, ബി. വിജയൻ, പത്മിനി, ചന്ദ്രികാദേവി, രാജേഷ് മേനോൻ എന്നിവർ പങ്കെടുത്തു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |