പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിൻ ഓഫീസിൽ നടന്ന ഡോ. പൽപ്പുവിന്റെ 158-ാം ജന്മദിനാഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ഭാസ്കരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ അഡ്വ. കെ. രഘു, പി. മുരുകൻ, കൗൺസിലർമാരായ കെ. അനന്തകുമാർ, കെ. അരവിന്ദാക്ഷൻ, കെ. ഉണ്ണിക്കൃഷ്ണൻ, വി. രാജേഷ്, യോഗം ഡയറക്ടർ ജി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |