ചങ്ങനാശേരി: സ്വകാര്യ പങ്കാളിത്തത്തോടെ നീന്തൽ അക്കാഡമി സ്ഥാപിക്കുമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ ചോദ്യത്തിന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ചങ്ങനാശേരിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന നീന്തൽ അക്കാഡമി സർക്കാർ പരിഗണിക്കുമോ എന്നതായിരുന്നു ചോദ്യം. വിഷയം കായിക വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉടനെതന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടുമെന്നും മന്ത്രി അറിയിച്ചു. ചങ്ങനാശേരി മാർക്കറ്റിനോട് ചേർന്നു വൃത്തിഹീനമായി കിടക്കുന്ന അറുപതുകുളം ടൂറിസം കായിക വകുപ്പുമായി ചേർന്ന് വാട്ടർ കോംപ്ലക്സാക്കി മാറ്റാൻ സാദ്ധ്യതാ പഠനം നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |