SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.18 PM IST

ആരാണ് ഗുണ്ടയെന്ന് ആർക്കും മനസ്സിലാകും

joju

കോട്ടയം: കോൺഗ്രസ് പ്രവർത്തകർ നടൻ ജോജുവിനെ കൈയ്യേറ്റം ചെയ്തതും കാർ തകർത്തതും അപലപനീയമാണെന്ന് സേവാദൾ മുൻ സംസ്ഥാന സെക്രട്ടറിയും നടനുമായ ജോർജ് കുര്യൻ പുളിക്കപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കോൺഗ്രസ്സ് സംസ്‌ക്കാരത്തിന് തീരെ യോജിക്കാത്ത ഈ അക്രമത്തെ ന്യായീകരിക്കുകയും ജോജുവിനെ ഗുണ്ടയായി ചിത്രീകരിക്കുകയും ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ വെറും ചീപ്പായിപ്പോയി. ജോജുവിന്റെയും സുധാകരന്റെയും പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ ആരാണ് തറ ഗുണ്ടയെന്ന് ആർക്കും മനസ്സിലാകും. മാളയിൽ തുടര്‍ച്ചയായി കോൺഗ്രസിനെ വിജയിപ്പിച്ച കരുണാകരന്റെ പിന്നിൽ പ്രവർത്തിച്ച കുടുംബങ്ങളിൽ ഒന്നാണ് ജോജുവിന്റെതെന്ന് സുധാകരൻ അറിഞ്ഞിരിക്കണമെന്നും ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOJU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.