SignIn
Kerala Kaumudi Online
Friday, 19 April 2024 8.26 PM IST

മട്ടുപ്പാവ് നിറയെ തക്കാളി കൃഷിയുമായി ദേവനന്ദ

agri
ദേവനന്ദ കൃഷി വിജ്ഞാന കേന്ദ്രം അധികൃതർക്കൊപ്പം

മമ്പറം: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ മട്ടുപ്പാവിൽ തക്കാളികൾ വിളയിച്ച് ഒൻപതാം ക്ലാസുകാരി കെ. ദേവനന്ദ. മനു പ്രഭ, മനുലക്ഷ്മി, അനഘ, അർക്ക അഭേദ് ഇനത്തിൽപ്പെട്ട തക്കാളി തൈകളാണ് കൃഷിചെയ്തത്. നൂറ് ഗ്രോബാഗുകളിൽ വീട്ടുമുറ്റത്തും മട്ടുപ്പാവിലുമാണ് കൃഷി ചെയ്തിട്ടുള്ളത്. മറ്റ് പച്ചക്കറികളും ഗ്രോബാഗിൽ മട്ടുപ്പാവിൽ കൃഷിചെയ്യുന്നുണ്ട്. ഈ മാസം അവസാനത്തോടെ 500 ഗ്രോബാഗിൽ കൃഷി ഇറക്കുവാനാണ് ലക്ഷ്യമിടുന്നത്.

ദേവനന്ദ തന്നെയാണ് കൃഷി പരിപാലിക്കുന്നത്. സഹായത്തിന് മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം വിളവെടുത്ത തക്കാളികൾ പറമ്പായി ശിവപ്രകാശം യു.പി സ്‌കൂളിൽ സൗജന്യമായി നൽകി. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് ദേവനന്ദ. വിളവെടുപ്പ് കൃഷി വിജ്ഞാനകേന്ദ്രം ഹോൾട്ടി കൾച്ചർ അസിസ്റ്റന്റ് പ്രൊഫസർ രനിഷ ജയരാജൻ വേങ്ങാട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.എൻ വിനീത അദ്ധ്യക്ഷത വഹിച്ചു. കക്കോത്ത് പ്രഭാകരൻ, കെ. ഇന്ദിര, ഡോ. ഡിജോ ജോസ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.