കോട്ടയം: ഇന്ധന, പാചക വാതക വില വർദ്ധനക്കെതിരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ 5 ന് സമരസദസും രക്തമുദ്രാ സമർപ്പണവും നടത്താൻ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എൻ.സി.പി സംസ്ഥന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. എൻ. വൈ.സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റ്റി. വി ബേബി മുഖ്യപ്രഭാഷണം നടത്തി. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, അഭിലാഷ് ശ്രീനിവാസൻ, ബ്ലോക്ക് പ്രസിഡന്റുമാരായ നിബു കോയിത്ര , ബേബി ഊരകത്ത്, ഭാരവാഹികളായ റ്റിറ്റോ ചാണ്ടി, പയസ് എം. ജോൺ, സുഷ്മ രാജേഷ്, എസ്. അനന്തകൃഷ്ണൻ, ബിബിൻ ബാബു, അരുൺ കുമാർ, അനുപ് വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |