തൃശൂർ : മെഡിക്കൽ എൻട്രസ് പരീക്ഷയിൽ (നീറ്റ്) തൃശൂരിന് അഭിമാനമായി വൈഷ്ണവ. അഖിലേന്ത്യാ തലത്തിൽ 23 ാം റാങ്ക് നേടിയാണ് വൈഷ്ണവ മികച്ച വിജയം കരസ്ഥമാക്കി ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ഉറപ്പാക്കിയത്. സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും ഒ.ബി.സി കാറ്റഗറിയിൽ നാലാം സ്ഥാനവുമാണ്. സ്കൂൾ വിദ്യാഭ്യാസം യു.എ.ഇയിലായിരുന്നു.
പ്ലസ് വൺ, പ്ലസ് ടു തൃശൂർ ദേവമാത സ്കൂളിലായിരുന്നു. റാങ്ക് ലഭിച്ചതിലേറെ സന്തോഷമുണ്ടെന്ന് വൈഷ്ണവ പറഞ്ഞു. എൻട്രസ് പരീക്ഷ ഏറെ കഠിന പ്രയത്നം ചെയ്തു. ഓൺലൈനിലൂടെയായിരുന്നു ക്ലാസ്. പെരിങ്ങോട്ടുകര പറയങ്ങാട്ടിൽ ജയവർദ്ധനന്റെയും രശ്മിയുടെയും മകളാണ്. പഴുവിൽ സെന്റ് ആന്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വിഷ്ണു ജയവർദ്ധനനാണ് സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |