SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.30 AM IST

ഇംഗ്ളണ്ടിന് ബോദ്ധ്യപ്പെട്ട തെറ്റ്

central-asia

ഇംഗ്ലണ്ടും റഷ്യയും തമ്മിൽ നയതന്ത്രബന്ധം തുടങ്ങിയത് പതിന്നാലാം നൂറ്റാണ്ട് മുതലാണ്. റഷ്യ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും പീറ്റർ ദി ഗ്രേറ്റിന്റെയും സാർ രാജാക്കന്മാരുടെയും (Czar Kings) കീഴിൽ വൻശക്തികളായി മാറിയിരുന്നു.

1812 ലെ വാട്ടർലൂ യുദ്ധത്തിൽ ഫ്രാൻസിന്റെ ഏകാധിപതിയായിരുന്ന നെപ്പോളിയനെ പരാജയപ്പെടുത്താൻ ഇംഗ്ലണ്ടും മറ്റു രാജ്യങ്ങളും സഹായിച്ചെങ്കിലും യഥാർത്ഥത്തിൽ പരാജയപ്പെടുത്തിയത് റഷ്യ ആയിരുന്നു. റഷ്യയെ ആക്രമിച്ച ശേഷം തിരികെ വരികയായിരുന്ന നെപ്പോളിയന്റെ സൈനികരെ കടുത്ത തണുത്ത കാലാവസ്ഥയിലും മഞ്ഞുകട്ടകൾക്കിടയിലും വച്ച് റഷ്യ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ റഷ്യ വൻശക്തിയായി ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും അവർ അത് മുതലാക്കി യൂറോപ്പ് കൈവശപ്പെടുത്തിത്തുടങ്ങുകയും ചെയ്തു. പക്ഷേ ഇത് ഇംഗ്ലണ്ടിനും ഫ്രാൻസിനും ഓസ്ട്രിയയ്‌ക്കും ഇഷ്ടപ്പെട്ടില്ല. ഇംഗ്ലണ്ടും ഫ്രാൻസും ഓസ്ട്രിയയും യൂറോപ്പിലെ മറ്റു രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടി 1856 ലെ ക്രിമിയൻ (Crimean) യുദ്ധത്തിൽ റഷ്യയെ പരാജയപ്പെടുത്തി. യൂറോപ്പിൽ അധികാരം കൈപ്പിടിയിലാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ റഷ്യ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലേക്ക് ശ്രദ്ധ വയ്ക്കുകയും ഓരോ സ്ഥലങ്ങളായി കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഓരോ വർഷവും ഏകദേശം 18000 സ്‌ക്വയർ കിലോമീറ്റർ എന്ന രീതിയിൽ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും റഷ്യ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു. സാർ രാജാക്കന്മാരുടെ നേതൃത്വത്തിൽ അവർ സെൻട്രൽ ഏഷ്യയിൽ നിന്നും ഒരുപാട് സ്ഥലങ്ങൾ കൈക്കലാക്കി. ഉദാഹരണത്തിന് 1826 ൽ പാർസ്, 1828 ൽ കിർഗിസ്ഥാൻ, 1830 ൽ പോളണ്ട്, 1865 ൽ ബിഷ്‌ക്കേക്ക്, താഷ്‌കണ്ട്, 1868 ൽ സമർകന്ത്, 1872 ൽ കീവ് എന്നീ രാജ്യങ്ങൾ അവർ കയ്യടക്കി. സെൻട്രൽ ഏഷ്യ / ഈസ്റ്റ് യൂറോപ്പ് / ബാൾട്ടിക് എന്നിവിടങ്ങളിൽ നിന്നും ഇങ്ങനെ പതിനാലോളം രാജ്യങ്ങൾ അവർ 1900 ത്തിന് മുമ്പുതന്നെ കൈവശപ്പെടുത്തിയിരുന്നു. ഇങ്ങനെ കയ്യടക്കിയ രാജ്യങ്ങളെയാണ് 1990 ൽ ഗോർബച്ചേവ് സ്വതന്ത്രമാക്കിയത്. (കസാക്കിസ്ഥാൻ, ഉസ്ബകിസ്ഥാൻ, കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, ബെലാറുസ്, എസ്‌ടോണിയ, ജോർജിയ, ലെത്‌വിയ, ലുത്വാനിയ, മോൾഡോവ, ഉക്രൈൻ).

അതിനുശേഷം അവർ അഫ്ഗാനിസ്ഥാനിലും കണ്ണിട്ടു. ആദ്യം അവർ അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും നല്ല വ്യാപാരബന്ധം സ്ഥാപിച്ചു. റഷ്യയാണ് ആദ്യമായി അഫ്ഗാനിസ്ഥാനിൽ 1837 ൽ നയതന്ത്രബന്ധം സ്ഥാപിച്ചത്. 1878 ൽ ആ നയതന്ത്രബന്ധം അവർ ഉറപ്പിച്ചു.

അഫ്ഗാനിസ്ഥാനിലും സെൻട്രൽ ഏഷ്യയിലും റഷ്യയുടെ കടന്നുകയറ്റം ഇംഗ്ലണ്ടിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. 1826 ൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അന്നത്തെ അഫ്ഗാനിസ്ഥാൻ ഭരണാധികാരിയായിരുന്ന ദോസ്ത് മുഹമ്മദ് ഖാൻ നയതന്ത്ര ബന്ധം നിരസിച്ചു.

1839 ൽ ഇന്ത്യയിലെ അന്നത്തെ ഗവർണർ ജനറലായിരുന്ന ലോർഡ് ഓക്ലാൻഡിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ ആക്രമിച്ചു. പക്ഷേ ഇംഗ്ലണ്ടിന് കനത്ത പരാജയമാണ് ഉണ്ടായത്. രണ്ടായിരത്തോളം ബ്രിട്ടീഷ് സൈനികരെയും അയ്യായിരത്തോളം ഇന്ത്യൻ സൈനികരെയും പന്ത്രണ്ടായിരത്തോളം സഹായികളെയും നാല് ദിശകളിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുകയുണ്ടായി. അന്ന് ആക്രമിക്കാൻ പോയ സംഘത്തിൽ നിന്നും തിരികെ ഇന്ത്യയിൽ എത്തിയത് ഒരേ ഒരു സൈനികൻ മാത്രമാണ് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
1878 ൽ വീണ്ടും ഇന്ത്യൻ വൈസ്രോയി ലൈറ്റൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1919 ൽ വീണ്ടും അവർ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയം കൈവരിക്കാൻ സാധിച്ചില്ല, വളരെ ചെറിയ ഒരു നയതന്ത്ര ബന്ധം സ്ഥാപിക്കാൻ മാത്രമാണ് കഴിഞ്ഞത്.

അഫ്ഗാനിസ്ഥാനിൽ ഇംഗ്ലണ്ടിന് വലിയ താത്‌പര്യം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ റഷ്യയുടെ കടന്നുകയറ്റം ഒന്നുകൊണ്ടു മാത്രമാണ് സെൻട്രൽ ഏഷ്യയിലെ കാര്യങ്ങളിലും ഇംഗ്ലണ്ട് ഇടപെടാൻ ശ്രമിച്ചത്. കാരണം അഫ്ഗാനിസ്ഥാനിലും ആധിപത്യമുറപ്പിച്ച ശേഷം റഷ്യ അഫ്ഗാനിസ്ഥാനോട് ചേർന്നിരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു.

1921 ൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് വന്നതിനുശേഷമാണ് അഫ്ഗാനിസ്ഥാനും റഷ്യയും തമ്മിൽ നല്ലബന്ധം സ്ഥാപിച്ചത്. 1979 വരെയാണ് ഇത് നിലനിന്നത്. 1979 ഡിസംബർ മാസത്തിൽ റഷ്യ അഫ്ഗാനിസ്ഥാൻ ആക്രമിച്ച് കരസ്ഥമാക്കി. എന്നാൽ പത്ത് വർഷത്തിനുള്ളിൽ റഷ്യ വളരെ വലിയ തെറ്റാണ് ചെയ്തതെന്ന് അവർക്ക് തന്നെ ബോദ്ധ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENGLAND AND RUSSIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.