കൊച്ചി: പെഡൽഫോഴ്സിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് മൂന്നാറിലേക്ക് സേവ് പ്ലാനറ്റ് സൈക്കിൾയാത്ര നടത്തുന്നു. ഡിസംബർ 5 പുലർച്ചെ നെടുമ്പാശേരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് മൂന്നാറിലെത്തും. കെ.ടി.ഡി.സി, വൈബ് മൂന്നാർ, ദേശാടൻമൂന്നാർ, ഫ്ലോറ ഹോസ്പിറ്റാലിറ്റി, കൊമ്പൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര.
പങ്കെടുക്കുന്നവർക്ക് ടി ഷർട്ട്, താമസം, ഭക്ഷണം, പെഡൽഫോഴ്സ് ഗ്രീൻകാർഡ് തുടങ്ങിയവ നൽകുമെന്ന് പെഡൽഫോഴ്സ് ഫൗണ്ടർചെയർമാൻ ജോബി രാജു, കോ ഓർഡിനേറ്റർ റൈനി ജോസ് എന്നിവർ അറിയിച്ചു. 18 വയസിനുമുകളിലുള്ളവർക്ക് പങ്കെടുക്കാം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർചെയ്യാം. ഫോൺ : 9847533898.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |